പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാടായിപ്പാറയിലെ ഇക്കോ പാർക്കിന് മുന്നിൽ ജനകീയ ഉപരോധം

 


             

                             

പഴയങ്ങാടി : മാടായിപ്പാറയിലെ ജൈവവൈവിധ്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇക്കോ പാർക്കിന് മുന്നിൽ ജനകീയ ഉപരോധം സംഘടിപ്പിച്ചു. അഡ്വ. കസ്തൂരി ദേവൻ ഉപരോധം ഉദ്ഘാടനം ചെയ്തു.

മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിപ്പിടിച്ചായിരുന്നു സമരം. തുടർന്ന് മാടായിപ്പാറയിൽ പ്രകടനവും നടന്നു.

പി.പി. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രംഗദൻ, വി.സി. ബാലകൃഷ്ണൻ, ഇ. ഉണ്ണികൃഷ്ണൻ, സ്നേഹ ടീച്ചർ, ജയശ്രീ, വി.പി. മുഹമ്മദലി മാസ്റ്റർ, കെ.ഇ. കരുണാകരൻ, വി.എസ്. അനിൽകുമാർ, അഡ്വ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.