പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

 


                                                                           

കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ് ആര്‍ ധന്യയുടെ (ഹെലന്‍ ഓഫ് സ്പാര്‍ട്ട) ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മദ്യപിച്ച് അപകടം ഉണ്ടാക്കുന്ന വിധം വാഹനമോടിച്ചതിനാണ് നടപടി.

മൂന്ന് മാസത്തേക്കാണ്ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്ന് ദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.

കഴിഞ്ഞ മാസം ദേശീയ പാതയില്‍ കാസര്‍കോട് അണങ്കൂരിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യയ്‌ക്ക് എതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയ പാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്‌ക്ക് എത്തിയത്.

എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിത വേഗത്തില്‍ ഓടിച്ചു പോയി എന്നാണ് ആരോപണം. പിന്നീട് മംഗല്‍പാടി ബന്തിയോട് ഭഗവതി നഗറില്‍വച്ച് പൊലീസ് കാര്‍ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ താന്‍ ബിയര്‍ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.