പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ദുരന്തസാഹചര്യങ്ങളിൽ സഹായത്തിന് കണ്ണൂർ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാം

 


 കണ്ണൂർ : പ്രകൃതിക്ഷോഭം, കനത്ത മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ശക്തമായ കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനായി കണ്ണൂർ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ (DEOC) 24 മണിക്കൂറും പ്രവർത്തിച്ചുവരുന്നു.


അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കുക, ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും കൈമാറുകയും ചെയ്യുക, റവന്യൂ, അഗ്‌നിരക്ഷാസേന, പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ചുമതലകൾ.


ജില്ലാ കേന്ദ്രത്തിനൊപ്പം താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും (TEOC) 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.


*ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ (DEOC)* 


- 94466 82300

- 88486 52025

- ടോൾ ഫ്രീ: 1077


 *താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ (TEOC)* 


- കണ്ണൂർ: 0497 2704969

- തലശ്ശേരി: 0490 2343813

- ഇരിട്ടി: 0490 2494910

- പയ്യന്നൂർ: 0498 5294844

- തളിപ്പറമ്പ്: 0460 2203142


 *പൊതുജനങ്ങൾക്ക് നിർദേശങ്ങൾ* 


- ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കുക.

- ആവശ്യമായ മരുന്നുകൾ, പ്രധാന രേഖകൾ, അടിയന്തര ആവശ്യസാധനങ്ങൾ എന്നിവ തയ്യാറാക്കി സൂക്ഷിക്കുക.

- കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കുക.

- വെള്ളക്കെട്ട്, പുഴ, തോട്, അപകടസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ ഒഴിവാക്കുക.

- അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ ബന്ധപ്പെട്ട എമർജൻസി ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടുക.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.