പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി അറസ്റ്റില്‍

 



കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണി അറസ്റ്റില്‍.മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. 

സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ താൻ നടത്തിയ പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിച്ച്‌ ജാൻമണി രംഗത്തെത്തിയിരുന്നു. 'ആരെയും വേദനിപ്പിക്കാനല്ല പറഞ്ഞത്. പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്‌തത്. അല്ലാതെ മോദിജിയെക്കുറിച്ചല്ല. ഞാൻ മലയാളം പറയുന്നത് ശരിയാകാത്തതാകാം അങ്ങനെ തോന്നാൻ കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച്‌ ക്ഷമിക്കണം. അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ല. ഗൂഗിളില്‍ പോയി സെർച്ച്‌ ചെയ്‌തപ്പോള്‍ ഞാൻ പറഞ്ഞത് തെറ്റാണെന്ന് മനസിലായി. ഒരു കാര്യം പറയുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യേണ്ടതായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത് ' - ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ജാൻമണി പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.