പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാട്ടൂലിൽ കുറുനരിയുടെ ആക്രമണം : രണ്ടുദിവസത്തിനിടെ കടിയേറ്റത് 12 പേർക്ക്

 


മാട്ടൂൽ സൗത്ത് മുതൽ നോർത്ത് വരെയുള്ള വാർഡിൽ കുറുനരിയുടെ അക്രമണം ഉണ്ടായത്.  മാട്ടൂലിൽ ഭീതി പരത്തിയ കുറുനരിയെ നാട്ടുകാർ തല്ലിക്കൊന്നതായി വാർത്തയും വരുന്നുണ്ട് . 

വായന ശാലയ്ക്ക് സമീപത്തെ എ.പി.അമ്ന (15), സാറാന്റവിട ഹഫ്സത് (30), സാറാന്റവിട മുസ്തഫ (70), തങ്ങളെ പള്ളി റോഡിന് പടിഞ്ഞാറെ ചക്കാലക്കൽ ത്രേസ്യാ മാർക്കോസ് (79), ചെല്ലരിയൻ മറിയക്കുട്ടി (68), ചെല്ലരിയൻ ജയിംസ് (62), കക്കാടൻ ചാലിലെ എൻ.പി.മു സ്തഫ (60), വായനശാലയ്ക്ക് സമീ പത്തെ ഷാഹിൻ (45) എന്നിവർ ക്കാണ് കടിയേറ്റത്. തൊഴിലാളി യായ മുസ്തഫ മീൻ വിൽക്കുന്ന തിനിടയിലാണ് കടിയേറ്റത്. മറ്റു ള്ളവർക്ക് വീട്ടുമുറ്റത്ത് നിൽക്കു മ്പോഴാണ് കടിയേറ്റത്.

ആറാം വാർഡിലെ വി.പി. മുംതാസ് (46),  പത്താം വാർഡിലെ സാവിത്രി കൂവോടൻ (63), 13-ാം വാർഡിലെ ടി.എച്ച്. ഷിബു (46) എന്നിവർക്കും കടിയേറ്റു.

വ്യാഴാഴ്ച വായനശാലയ്ക്ക് സമീപത്തെ കുനിമ്മൽ സീതയെയും ചർച്ച് റോഡിനു സമീപ ത്തെ ടി.ജി.ജോർജിനും കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.