സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയുംനാട്ടുകാരുടെയും സഹകരണത്തോടെ പ്രവർത്തിച്ചു വരുന്ന
ശാസ്ത്ര സർവ്വീസ് പ്രൊവൈഡിങ്ങ് സെന്റററും ഷെൽട്ടർ ഹോമും ചേർന്ന് അടുത്തിലയിൽ സ്വാതന്ത്ര്യ ദിനാഘോഷവും നിയമ ബോധവൽക്കരണവും സംഘടിപ്പിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് അംഗം എം.പി ഗോപിനാഥ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ നടന്ന
നിയമ ബോധവൽക്കരണ പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. പഴയങ്ങാടി പോലീസ് സബ് ഇൻസ്പക്ടർ ഉണ്ണിക്കൃഷ്ണൻ സി. മുഖ്യഭാഷണം നടത്തി.
ശാസ്ത്ര നിർവാഹക സമിതി അംഗംഅഡ്വ. ടി.വി.ഹരീന്ദ്രൻ ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ വിവരിച്ചു കൊണ്ട് ഭാരതം വർഗവർണവിവേചനമില്ലാതെ ഇവിടെ ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരുടെതു മാണെന്ന് വിശദീകരിച്ചു.
ശാസ്ത്ര ലീഗൽ കാൺസലർ അഡ്വ. പ്രസന്നാമണികണ്ഠൻ "ഭാരതീയ ന്യായ സംഹിതയും സ്ത്രീ സുരക്ഷയും " എന്ന വിഷയം അവതരിപ്പിച്ചു.
ഗാർഹികാതിക്രമംനേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമ സേവനങ്ങൾസംബന്ധിച്ചും അവർ വിശദമാക്കി.
റിട്ട. പോലീസ് സബ് ഇൻസ്പക്ടർ ഫിലിപ്പ്. ടി. സൈമൺ, മുൻ ഡെപ്യൂട്ടി കലക്ടർ പി.വി.ഗോപാലകൃഷ്ണൻ, ഏഴോം പഞ്ചായത്ത് സി.ഡി.എസ്. മെമ്പർ രേഖ.എം.,ലളിത.കെ,പപ്പൻ കുഞ്ഞിമംഗലം, പപ്പൻ ചെറുതാഴം, ഗംഗൻ കാനായി സ സരിത പി.ആർ, ശുഭ. ടി.ജി. തുടങ്ങിയവർ സംസാരിച്ചു.
ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻമാസ്റ്റർ നയിച്ച പ്രശ്നോത്തരി മൽസരത്തിൽ രമണി. ടി.വി.,രമ്യ പി,,വിനോദിനി എം.ടി. എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ശാസ്ത്ര സെക്രട്ടരിയേററ് അംഗം പി.പി.കുഞ്ഞിരാമൻ സ്വാഗതവും ഷെൽട്ടർ ഹോംസുപ്രണ്ട് സുജ എൻ നന്ദിയും പറഞ്ഞു.


