പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്വര്‍ണവിലയില്‍ വൻ കുതിപ്പ്! പവന് 800 രൂപ കൂടി; രണ്ടു ദിവസത്തിനിടെ മാറ്റം മൂന്നു തവണ

 


സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വർധിച്ചത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമായി നിരക്ക് ഉയർന്നു. ഇന്നലെ രാവിലെയും വൈകുന്നേരവുമായി പവന് 1120 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്നത്തെയും ഈ കുതിപ്പുകയറ്റം.

രാജ്യാന്തര വിപണിയിലെ വിലവർധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് നിലവില്‍ വെള്ളി വ്യാപാരം നടക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.