പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഉച്ചക്ക് ശേഷം സ്വർണം വാങ്ങാനെത്തിയവർക്ക് ലാഭം പവന് 1720 രൂപ; വീണ്ടും കേരളത്തിൽ സ്വർണ വിലയിടിഞ്ഞു

 


തിരുവനന്തപുരം: ഉച്ചക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് രാവിലത്തെ വിലയേക്കാൾ ഗ്രാമിന് 215 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,725 രൂപയായി വില. ഒരു പവൻ സ്വർണത്തിന് 1,17,800 രൂപയുമായി ഉച്ചക്ക് ശേഷമുള്ള വില.

 ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്നു വില. കേരളത്തിൽ തിരുവോണ ദിവസമായ ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതേ സമയം, കേരളത്തിലെ വെള്ളി വിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.