പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ജ്വല്ലറികളിൽ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; പാപ്പിനിശ്ശേരി സ്വദേശി പിടിയിൽ

 


കണ്ണൂർ: ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് പിടിയിൽ. 

സ്വർണം വാങ്ങിയ ശേഷം പണമിടപാടിന്റെ വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് മുങ്ങുന്നതാണ് ഇയാളുടെ തട്ടിപ്പ് രീതി. ശ്രീകണ്ഠാപുരത്തെ ജ്വല്ലറിയിൽ നിന്ന് 4 പവൻ സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. 

ഓൺലൈനായി പണം അയച്ചതായി വ്യാജ സ്ക്രീൻഷോട്ട് ജ്വല്ലറി ഉടമയെ കാണിക്കുകയും പണം അക്കൗണ്ടിൽ എത്തിയെന്ന് വിശ്വസിപ്പിച്ച് സ്വർണവുമായി കടന്നു കളയുകയുമായിരുന്നു പതിവ്. 

പണം ലഭിക്കാത്തതിനെ തുടർന്ന് ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സമാന രീതിയിൽ ജില്ലയിലെ മറ്റ് ജ്വല്ലറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.