പയ്യന്നൂര്‍: അജ്ഞാതനെ ട്രെയിൻ തട്ടിമരിച്ചനിലയിൽ കണ്ടെത്തി.
ഇതര സംസ്ഥാനക്കാരനെന്ന് സംശയിക്കുന്ന യുവാവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നുപുലര്‍ച്ചെ 1.30 മണിയോടെ പയ്യന്നൂർ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം ട്രാക്കിലാണ്മൃതദേഹം കണ്ടെത്തിയത്. മരിച്ച ആൾക്ക് ഏകദേശം 40 വയസ് പ്രായം തോന്നിക്കും.
പയ്യന്നൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സിൻ്റെ സഹായത്തോടെ മൃതദേഹം ട്രാക്കിൽ നിന്നുംപരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയുന്നതിനായി പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.

