നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 270ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് മേഖലയില്‍ 200 പേര്‍ കുടുങ്ങി കിടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജെയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നേപ്പാള്‍ പ്രളയ മേഖലയില്‍ ആശയവിനിമയം സാധിക്കാത്ത മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം തേടിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. 53 പേരുമായാണ് ഇനിയും ആശയവിനിമയം സാധ്യമാകാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

