പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 


തളിപ്പറമ്പ്: വയോധികയെ വീടിന് സമീപത്തെ കവുങ്ങിന്‍തോട്ടത്തിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കുറ്റ്യേരി വെള്ളാവില്‍ മകളോടൊപ്പം താമസിച്ചുവരുന്ന മേമഠത്ത് വീട്ടില്‍ എം.ജാനകി(76)യാണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഒന്നരക്കും 2.20 നും ഇടയിലാണ് വീടിന് സമീപത്തെ സുമിത്രന്‍ എന്നയാളുടെ പറമ്പിലെ കിണറില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്.

മക്കള്‍: മൃദുല. പരേതനായ മുരളീധരന്‍.

സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി, നാരായണന്‍, പാര്‍വതി.

തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.

സംസ്‌ക്കാരം നാളെ ആഗസ്റ്റ്-12 ന് ഉച്ചക്ക് ശേഷം രണ്ടിന് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍ നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.