പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മമ്പറം കേളാലൂർ മഹാവിഷ്‌ണു ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു

 

 






മമ്പറം: മമ്പറം കേളാലൂർ മഹാവിഷ്‌ണു ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു.

കണ്ണൂർ ചിറക്കൽ സ്വദേശി കാർത്തിക്ക് രോഹിലാണ് മരിച്ചത്. 

വ്യാഴാഴ്ച രാവിലെ 7:15 ഓടെയായിരുന്നു സംഭവം.മമ്പറം കേളാലൂർ മഹാവിഷ്ണു - ഗണപതി ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക്. രോഹിൻ. കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന മറ്റുള്ളവരാണ് ഇയാ ൾ മുങ്ങിതാഴുന്നത് കണ്ടത്.തുടർന്ന് കൂത്തുപറമ്പ് ഫയർ ഫോഴ്സിൽ വിവരമ റിയിക്കുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ പി ഷനിത്തിന്റെ നേതൃത്വത്തിൽ സ്കൂബ ടീം ഉൾപ്പെടെ എത്തി കാർത്തിക്കിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിൽ എഞ്ചിനീയറാണ് കാർത്തിക്. മമ്പറം കേളാലൂരിലെ ഭാര്യ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു കാർത്തിക്ക്.









Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.