പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കുളത്തിൽ കുളിക്കുന്നതിനിടെ എട്ടാം ക്ലാസുകാരൻ മുങ്ങിമരിച്ചു

 


കാസർകോട്:  കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു.മംഗൽപ്പാടി പെരിങ്കടിയിലെ അലി- സുലൈഖ ദമ്പതികളുടെ മകൻ അബൂബക്കർ അസാൻ (13) ആണ് മരിച്ചത്. മംഗൽപ്പാടി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അബൂബക്കർ അസാൻ മുങ്ങിത്താഴുകയായിരുന്നു.

കുളി കഴിഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങുമ്പോഴാണ് അബൂബക്കർ അസാനെ കാണാതായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടിമുങ്ങിത്താഴുന്നത് കണ്ടെത്തി.നാട്ടുകാരും ഉപ്പളയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കുളത്തിൽ തിരച്ചിൽ നടത്തി രാത്രി പത്തുമണിയോടെ കുട്ടിയെ കണ്ടെത്തി മംഗൽപാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.