പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ? പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുന്നു

 


ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നുപോയോ? എങ്കിൽ പേടിക്കേണ്ട. പ്രധാനപ്പെട്ട രണ്ട് മോട്ടർ വാഹന ഭേദഗതികളാണ് ഈമാസം 15 മുതൽ പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര സർക്കാരിന്റെ ജൻവിശ്വസ്‌ ആക്‌ടിന്റെ ഭാഗമായാണ് ലൈസൻസ് പുതുക്കുന്നവർക്ക് അനുകൂലമായ പുതിയ നടപടികൾ വരുന്നത്.


ഗ്രേഡ് പിരീഡ് പുനഃസ്‌ഥാപിക്കുന്നു

മുൻപ് ഉണ്ടായിരുന്നതും 2019ലെ നിയമഭേദഗതിയിൽ ഒഴിവാക്കിയതുമായ ഗ്രേഡ് പിരീഡ് പുനഃസ്‌ഥാപിക്കുന്നു എന്നുള്ളത് സാധാരണ ഡ്രൈവർമാർക്ക് ആശ്വാസം പകരുന്ന ഒന്നാണ്. ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും 30 ദിവസത്തേക്ക് കൂടി സാധുതയുണ്ടായിരിക്കും. ഈ സമയത്തിനുള്ളിൽ പിഴയോ മറ്റു നിയമനടപടികളോ ഇല്ലാതെ ഡ്രൈവർമാർക്ക് ലൈസൻസ് പുതുക്കാൻ സാധിക്കും.


എന്താണ് ഗ്രേഡ് പിരീഡ്?

1988ലെ മോട്ടർ വെഹിക്കിൾ ആക്‌ട് പ്രകാരം ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ 30 ദിവസം കൂടി അധികമായി വാലിഡിറ്റി അനുവദിക്കുന്നതിനെയാണ് ഗ്രേഡ് പിരീഡ് എന്ന് പറയുന്നത്. എന്നാൽ, 2019ലെ ഭേദഗതിയോടെ ഇത് എടുത്തുകളഞ്ഞു. ഇതോടെ, ലൈസൻസ് കാലാവധി കഴിഞ്ഞാൽ പിറ്റേ ദിവസം മുതൽ ലൈസൻസിന്റെ സാധുത നഷ്‌ടപ്പെടുമായിരുന്നു.

എന്നാൽ, പുതിയ ഭേദഗതി പ്രകാരം ഗ്രേഡ് പിരീഡ് സംവിധാനം തിരിച്ചുകൊണ്ടുവരികയാണ്. അതുകൊണ്ടുതന്നെ ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസത്തേക്ക് കൂടി ലൈസൻസിന് വാലിഡിറ്റി ഉണ്ടായിരിക്കും.


ഫീസ് അടച്ച് പുതുക്കാൻ പുതിയ നിയമം

നിലവിൽ ലൈസൻസിന് കാലാവധി തീരുന്നതിന് ഒരുവർഷം മുൻപ് വരെ ഫീസ് അടച്ചു പുതുക്കാം. എങ്കിലും പുതുക്കിയ തീയതി മുതലാണ് പ്രാബല്യത്തിൽ വരുന്നത് എന്നതിനാൽ മുൻകൂട്ടി പുതുക്കുന്നവർക്ക് അത്രയും കാലയളവ് നഷ്‌ടമാകുന്ന അവസ്‌ഥയുണ്ടായിരുന്നു. ഇത് ഒഴിവാക്കുന്നതിന് ലൈസൻസ് കാലാവധി തീരുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പുതിയ നിയമം 15 മുതൽ നടപ്പിലാകും. ഇത് മുൻകൂട്ടി ലൈസൻസ് പുതുക്കുന്നവർക്ക് ആശ്വാസമാകും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.