പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്വകാര്യ നഴ്‌സിങ് കോളജിലെ മലയാളി വിദ്യാഥിനിയുടെ മരണം; ഒളിവില്‍ കഴിയുകയായിരുന്ന പ്രിന്‍സിപ്പല്‍ പിടിയില്‍







തിരുവനന്തപുരം : കന്യാകുമാരിയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രിൻസിപ്പല്‍ ഷീജയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.ബെംഗളൂരുവിനടുത്തുള്ള ഓസൂറില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം ഷീജയെ പിടികൂടിയത്. വിദ്യാർഥിനി ജീവനൊടുക്കാൻ കാരണം പ്രിൻസിപ്പലിന്റെ മാനസിക പീഡനമാണെന്നാണ് പരാതി ഉയർന്നത്.

വിദ്യാർഥികളുടെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടർന്ന് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പല്‍ ഷീജയെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ കന്യാകുമാരിയില്‍ എത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

മലയാളി വിദ്യാർഥിനിയെ കോളജിലെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രിൻസിപ്പലിന്റെ മാനസിക പീഡനം കാരണമായെന്നാണ് വിദ്യാർഥിനിയുടെ കുടുംബത്തിന്റെയും മറ്റും ഭാഗത്തുനിന്ന് ആരോപണം ഉയർന്നത്. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.