പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

 



വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡനക്കേസിൽ ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി. ‌ദില്ലി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ വെറുതെ വിട്ടത്. കൂട്ടുപ്രതിയായ വിനോദ് തോമറിനെയും കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.

മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനാണ് ഇദ്ദേഹം. ഗുസ്തി താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. ആറ് ഗുസ്തി താരങ്ങളാണ് ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

ജന്തർ മന്തറിൽ വനിതാ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ദില്ലി പോലീസാണ് ബൃജ് ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ പരാതികളിൽ അന്വേഷണം പൂർത്തിയാക്കിയ പോലീസ് 2023 ജൂൺ 15-ന് 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ളവരും വിദേശത്തു നിന്നുള്ളവരുമായ ഗുസ്തി താരങ്ങളാണ് ബൃജ് ഭൂഷണെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ലൈംഗികാതിക്രമ പരാതികളെത്തുടർന്ന് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ മത്സരിക്കാൻ ബിജെപി ബൃജ് ഭൂഷണ് ടിക്കറ്റ് നൽകിയിരുന്നില്ല. പകരം അദ്ദേഹത്തിന്റെ മകൻ കരൺ ഭൂഷൺ സിംഗാണ് ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.