കൊച്ചി : തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ ഒമ്പതുപേർക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 67 ദിവസമായി റിമാൻഡിൽ കഴിഞ്ഞതിനുശേഷമാണ് ജാമ്യം അനുവദിച്ചത്. വധശ്രമക്കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ജാമ്യം അനുവദിച്ചത്.
ആസൂത്രിത കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും വകുപ്പുകൾ സംഘടിത കുറ്റകൃത്യ പരിധിയിൽ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.

