പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ

 



കണ്ണൂർ: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കണ്ണൂർ ടൗണിലെ ഹെവൻ ഇൻ ലോഡ്ജിൽ വെച്ച് 12 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ സർവേശ് കുമാർ (36), സുശീൽ കുമാർ ഗിരി (36), ബിഹാർ സ്വദേശിയായ രാജ് കുമാർ തിവാരി (38) എന്നിവരാണ് പിടിയിലായത്.

'ഓപ്പറേഷൻ തണ്ടർ', 'ഓണം സ്പെഷ്യൽ ഡ്രൈവ്' എന്നിവയുടെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണൂർ ടൗണിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ-യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. കേരള എ.ടി.എസ് (ATS), എക്സൈസ് സൈബർ സെൽ എന്നിവയുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.