പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ബസിൽ കയറുന്നതിനിടെ പിറകോട്ട് വീണ വയോധികന് ജീവനക്കാരൻ രക്ഷകനായി

 



മയ്യിൽ : പിൻവാതിലിലൂടെ ബസിൽ കയറുകയായിരുന്ന വയോധികൻ കാലിടറി താഴെ വീഴുന്നതിനിടെ ബസ് ജീവനക്കാരൻ രക്ഷകനായി. കുറ്റ്യാട്ടൂർ-കണ്ണൂർ റൂട്ടിലോടുന്ന പാർവതി ബസിലാണ് സംഭവം. രാവിലെ 8.30-ന് കണ്ണൂരിൽ നിന്ന് കുറ്റ്യാട്ടൂരിലേക്കുള്ള യാത്രയിൽ പത്താം മൈലിൽ വെച്ചാണ് സംഭവം .

 പത്താം മൈലിൽ നിന്ന് കയറിയ വയോധികനാണ് കയറുന്നതിനിടെ പിറകോട്ട് മറിഞ്ഞ് വീണത്. ഉടൻ ബസ് ക്ലീനറായ കരിങ്കൽക്കുഴിയിലെ അതുൽ കാലും കൈയും ഉപയോഗിച്ച് തടയുകയും ഉടൻ ഇദ്ദേഹത്തെ താങ്ങിനിർത്തുകയുമായിരുന്നു.അതുലിന്റെ ഇടപെടലിലാണ് വയോധികൻ പരിക്കില്ലാതെ രക്ഷപ്പെട്ടത്. അതുലിനെ യാത്രക്കാർ അനുമോദിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.