പറശിനിക്കടവ് :പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ മഴ വെള്ളം അപകടകരമായി കയറിയതിനാൽ സർവീസ് താൽക്കാലികമായി നിർത്തി വെച്ചതായി സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.
വളപട്ടണംപുഴയിലെ അതിശക്തമായ ഒഴുക്കും, മരത്തടികളടക്കം ഒഴുകിവരുന്നതിനാൽ, ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ഇന്ന്(02/08/2026,ഞായർ) പറശ്ശിനിക്കടവ്-വളപട്ടണം മേഖലയിൽ ബോട്ട് സർവീസ് ഉണ്ടായിരിക്കില്ല.
മാട്ടൂൽ-അഴീക്കൽ(ബോട്ട് പാലം) ഫെറിസർവീസ് സാധാരണ പോലെ സർവീസ് നടക്കുന്നതാണെന്ന് ജലഗതാഗത വകുപ്പ് പറശിനിക്കടവ് സ്‌റ്റേഷൻ മാസ്റ്റർ അറിയിച്ചു.

