പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന്‌ അണലിയുടെ കടിയേറ്റു

 


പാലക്കാട്: സർക്കാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന്‌ അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയക്കാണ് പാമ്പ് കടിയേറ്റത്. എസ്‌റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.

പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്‌ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമണ്ണൂർ, കൂറ്റനാട്, എസ്‌റ്റേറ്റ് പടി തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നായി നൂറുകണക്കിന് രോഗികൾ ദിവസേന ചികിൽസ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.