പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ബിഗ് ബോസ് താരം അനുമോള്‍ വിവാഹിതയായി;ചടങ്ങുകള്‍ ഗുരുവായൂരില്‍

 



ബീഗ് ബോസ് വിജയിയും മിനിസ്ക്രീൻ താരവുമായ അനുമോള്‍ വിവാഹിതയായി. ഗുരുവായൂരില്‍ വച്ച്‌ നടന്ന ലളിതമായ ചടങ്ങുകളില്‍ തമിഴ്‌നാട് സ്വദേശിയായ ഭുവനേഷാണ് അനുമോളുടെ കഴുത്തില്‍ വരണമാല്യം അണിയിച്ചത്.ഇതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും അനുമോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.


അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് ശ്രദ്ധേയമായ കാഴ്‌ചയായി. വിവാഹചിത്രങ്ങള്‍ അനുമോള്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിവാഹ ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മഞ്ഞ കസവണിഞ്ഞാണ് ഇരുവരും വിവാഹ ദിനത്തില്‍ എത്തിയത്.

അതിനിടെ കഴിഞ്ഞ ദിവസം അനുമോള്‍ പങ്കുവച്ച ചിത്രങ്ങളില്‍ ആരാധകർ സംശയം ഉയർത്തിയിരുന്നു. വിവാഹമാണെന്ന് ഉറപ്പിച്ചു പറയാതെ ആയിരുന്നു അനുമോള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. കസവ് സാരി അണിഞ്ഞ അനുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ചേർന്ന് ഒരുക്കുന്നത് അടക്കം ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. ഒരു പുതിയ തുടക്കം എന്നായിരുന്നു ഈ ചിത്രത്തിന് താഴെ അനുമോള്‍ കുറിച്ചത്.

ഇതിന് പിന്നാലെ അനുമോളുടെ സുഹൃത്തുക്കളായ ഒട്ടേറെ സെലിബ്രിറ്റികള്‍ ഈ പോസ്‌റ്റിന് കമന്റ് ചെയ്‌തിരുന്നു. വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള തിളക്കം എന്നാണ് അനുമോളുടെ ബിഗ് ബോസിലെ ഏറ്റവും അടുപ്പക്കാരായിരുന്ന ആദില നൂറ കമന്റ് ചെയ്‌തത്. സാധിക വേണുഗോപാല്‍, കാർത്തിക് സൂര്യ, ബിനീഷ് ബാസ്‌റ്റിൻ തുടങ്ങിയ പ്രമുഖരുടെയും കമന്റുകള്‍ ഈ പോസ്‌റ്റില്‍ ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.