പതിവുപോലെ ഇത്തവണയും ഓണക്കാലത്തെ ബെവ്‌കോയുടെ മദ്യവിൽപന കുതിച്ച് ഉയർന്നു.
ഓണക്കാലത്തെ എട്ട് ദിവസം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വർഷം ഇതേസമയം 694.96 കോടിയുടെ മദ്യമാണ് വിറ്റത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടി രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. ഉത്രാട നാളിൽ 126.31 കോടി രൂപയുടെ വിൽപനയാണ് നടന്നത്. തിരുവോണ ദിവസം ബെവ്‌കോ അവധിയായിരുന്നു.

