പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം

 



ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം.

ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്.

സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും.

വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും സ്വാതന്ത്ര്യദിനത്തിനും ഒന്നാം ഓണത്തിനും തിരുവോണത്തിനും ശ്രീനാരായണ ഗുരു ജയന്തിക്കും ബാങ്കിന് അവധിയാണ്.

ഓഗസ്റ്റില്‍ മൊത്തം കേരളത്തില്‍ 11 ദിവസമാണ് ബാങ്ക് അവധിയുള്ളത്.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഓഗസ്റ്റ് മാസത്തില്‍ 14 ദിവസം ബാങ്ക് അവധി വരുന്നത്.

അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഓ​ഗസ്റ്റ് 2- ഞായറാഴ്ച

ഓഗസ്റ്റ് 4- ചൊവ്വാഴ്ച- ത്രിപുരയില്‍ അവധി

ഓഗസ്റ്റ് 8- രണ്ടാം ശനിയാഴ്ച

ഓഗസ്റ്റ് 9- ഞായറാഴ്ച

ഓഗസ്റ്റ് 13- വ്യാഴാഴ്ച- മണിപ്പൂരില്‍ അവധി

ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 16- ഞായറാഴ്ച

ഓഗസ്റ്റ് 19- ബുധനാഴ്ച- ത്രിപുരയില്‍ അവധി

ഓഗസ്റ്റ് 22- നാലാം ശനിയാഴ്ച

ഓഗസ്റ്റ് 23- ഞായറാഴ്ച

ഓഗസ്റ്റ് 25- ചൊവ്വാഴ്ച- ഒന്നാം ഓണം- കേരളത്തില്‍ അവധി

ഓഗസ്റ്റ് 26- ബുധനാഴ്ച- തിരുവോണം- കേരളത്തില്‍ അവധി

ഓഗസ്റ്റ് 28- വെള്ളിയാഴ്ച- ശ്രീനാരായണ ഗുരു ജയന്തി- കേരളത്തില്‍ അവധി

ഓഗസ്റ്റ് 30- ഞായറാഴ്ച

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.