പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ശിശു വില്പന: പ്രതികള്‍ക്കെതിരേ കണ്ണൂരിലും കേസ്

 


നവജാത ശിശുക്കളെ വിറ്റ കേസില്‍ അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലെ ദമ്പതികള്‍ക്കു കുഞ്ഞിനെ വിറ്റതായി വിവരം.ഈരാറ്റുപേട്ട പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇവർ ഇക്കാര്യം സമ്മതിച്ചത്. സംഭവത്തില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു.

കേസില്‍ വാഗമണ്‍ സ്വദേശി കെ.എസ്. അർജുൻ, സഹോദരീഭർത്താവ് തിരുനെല്‍വേലി സ്വദേശി മുപ്പിലിരാജ, ഇയാളുടെ ഭാര്യ അപർണ, കൊല്ലം പരവൂർ സ്വദേശിനി അനീന തസ്നി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ ഇവർ കൊല്ലത്തു വിറ്റതായി കണ്ടെത്തിയിരുന്നു.തീക്കോയിയില്‍ വാടകയ്ക്കെടുത്ത വീട്ടില്‍ ഗർഭിണികളെ എത്തിച്ച്‌ അവർ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പ്രതികള്‍ വിറ്റതായാണു പോലീസിന്റെ കണ്ടെത്തല്‍. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായി സൂചനയുണ്ട്. പ്രതികള്‍ കഴിഞ്ഞ മാസം 16ന് തീക്കോയിലെ വീട്ടിലെത്തിച്ച ആസാം സ്വദേശിനി രക്ഷപ്പെട്ടു പോലീസിനെ സമീപിച്ചതോടെയാണു വിവരം പുറത്തുവന്നത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.