പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ സ്വദേശിക്ക് വിവാഹ മോചനമനുവദിച്ച് ഹൈക്കോടതി : മാതാപിതാക്കളിൽ നിന്ന് ഭർത്താവിനെ അകറ്റുന്നത് ക്രൂരത

 


കൊച്ചി: ഭർത്താവിനെ സ്വന്തം മാതാപിതാക്കളിൽനിന്ന് അകറ്റുന്നതിന് കാരണമില്ലാതെ വീട് മാറി താമസിക്കാൻ ഭാര്യ നിർബന്ധം പിടിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരതയെന്ന് ഹൈക്കോടതി. മാതാപിതാക്കളിൽ നിന്ന് ഭർത്താവിനെ കാരണമില്ലാതെ അകറ്റാൻ ശ്രമിക്കുന്നത് മാനസിക പീഡനമായി കണക്കാക്കാമെന്നും കണ്ണൂർ സ്വദേശി ക്ക് വിവാഹമോചനം അനുവ ദിച്ചു കൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് സതീഷ് നൈനാൻ, ജ സ്റ്റിസ് പി. കൃഷ്ണകുമാർ എ ന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

 2015ൽ വിവാഹിതരായ ദമ്പതികൾ നൽകിയ വിവാഹ മോചന ഹരജിയാണ് കോടതി പരിഗണിച്ചത്. യുവതിയും ഭർത്താവിൻ്റെ അമ്മയുമായി ചെറിയ പ്രശ്നം മാത്രമേയുള്ളൂവെന്ന് കാട്ടി കുടുംബ കോടതി നേരത്തെ വിവാഹമോചന ഹരജി തള്ളിയിരുന്നു. ഇതിനെ തിരെയാണ് യുവാവ് ഹൈ ക്കോടതിയെ സമീപിച്ചത്. അപ്പീൽ അനുവദിച്ച കോടതി, ദമ്പതികളുടെ വിവാഹ ബന്ധം വേർപെടുത്തി ഉത്തരവിട്ടു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.