തളിപ്പറമ്പ്: റോഡരികില്‍ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവ് മരിച്ചു.
കണ്ണൂർ തളിപ്പറമ്പ കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടില്‍ കെ.അജീഷാ(39)ണ് മരിച്ചത്.
ആഗസ്റ്റ്-13 രാത്രി ഏഴോടെയായിരുന്നു അപകടം. ഗുരുതമായി പരുക്കേറ്റ അജീഷിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
പി.ചന്ദ്രന്‍-കേളോത്ത് മാധവി ദമ്പതികളുടെ മകനാണ്.
ഇലക്ട്രീഷ്യനാണ് മരിച്ച അജീഷ്.
സഹോദരങ്ങള്‍: ചന്ദ്രിക, സുഷമ(കോട്ടക്കടവ്).

