പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വീട്ടിൽ നിന്ന് റെയിൽപാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

 


ആലപ്പുഴ: വീടിനു സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വിനീതിൻ്റെ മകൻ ത്രിണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. വീട്ടുകാർ അറിയാതെ കുഞ്ഞ് ഇഴഞ്ഞു നീങ്ങി പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ച റിയിലേക്കു മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.