പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പഴയങ്ങാടിയിൽ ബൈക്കിടിച്ച് എടാട്ട് സ്വദേശി മരിച്ചു

 ​


പഴയങ്ങാടി: K.S.T.P. റോഡിൽ പഴയങ്ങാടി ബസ് സ്റ്റാൻഡിനും എം.ആർ.ഐ. ഹോട്ടലിനും സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരനായ എടാട്ട് സ്വദേശി മരിച്ചു. പയ്യന്നൂർ എടാട്ട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരി കെ. അബൂബക്കർ (67) ആണ് മരിച്ചത്.

​ഞായറാഴ്ച രാത്രി 7:20-ഓടെയാണ് അപകടം. കുടുംബസമേതം പഴയങ്ങാടിയിലെ എം.ആർ.ഐ. ഹോട്ടലിൽ എത്തിയ അബൂബക്കർ, മഗ്‌രിബ് നമസ്‌കാരത്തിനായി സമീപത്തെ പള്ളിയിൽ പോയി റോഡിലൂടെ നടന്നു തിരികെ വരുമ്പോഴായിരുന്നു ബൈക്ക് ഇടിച്ചത്. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​പിതാവ്: പരേതനായ ബീരാൻ ഹാജി

​മാതാവ്: പരേതയായ കെ. ഫാത്തിമ

​ഭാര്യ: ഷെരീഫ (തളിപ്പറമ്പ്)

​മക്കൾ: ഷുഹൈബ്, ഷുഹൈബ, ഷുഹൈർ


​മരുമക്കൾ: മുഹമ്മദ് കുഞ്ഞി (ടുമ്പുന്തല), സായിദ് (കരിവെള്ളൂർ), ഹന (ഏഴിലോഡ്)

​സഹോദരങ്ങൾ: ഖദീജ (പെരുമ്പ), പരേതരായ പ്രൊഫ. കാസിം, അബ്ദുൽ അസീസ് (ഫ്ലാഷ് ഫോട്ടോഷൂട്ട്), സൈനബ.

​മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12:30-ഓടെ ജനാസ വീട്ടിലെത്തിക്കും. കബറടക്കം പെരുമ്പ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.