മട്ടന്നൂർ:പുലിയങ്ങോട് ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. ഇല്ലംഭാഗത്തെ വലിയവളപ്പിൽ വീട്ടിൽ ശ്രാവൺ വിനോദ്(20) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. ശിവപുരം ഭാഗത്തേക്ക് പോകുന്നതിനിടെ ടൂറിസ്റ്റ് ബസ് തട്ടി ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീഴുകയായിരുന്നു. ബസ്സിനടിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ ശ്രാവണിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മട്ടന്നൂർ പോലീസും അഗ്നിരക്ഷാസേനയും, സിവിൽ ഡിഫൻസൂം സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.
കാസർക്കോട് ഗവ.പോളിടെക്‌നിക്ക് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയാണ് ശ്രാവൺ. അച്ഛൻ: എം.വിനോദ്.
അമ്മ: ഷെറി.
സഹോദരൻ: ശ്രീദേവ്.

