പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇരിട്ടി പായത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ വയോധികൻ മരിച്ചു

 


ഇരിട്ടി: തളിപ്പറമ്പിലെ ആദ്യ കാല കോണ്‍ഗ്രസ് നേതാവ് ഇരിട്ടി പായത്ത് കാറപകടത്തില്‍ മരിച്ചു.

രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മറ്റത്തില്‍ വീട്ടില്‍ എം.കെ.കേശവനാ(74)ണ് മരിച്ചത്.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് സംസ്ഥാനപാതയില്‍ പായം കപ്പച്ചേരിയില്‍ വെച്ച് കേശവന്‍ ഓടിച്ചിരുന്ന മാരുതി ആള്‍ട്ടോ 800 കാര്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു നാട്ടുകാർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ :വനജ.

മക്കള്‍: അമ്പിളി, അശ്വതി(സുപ്രി കോടതി അഭിഭാഷക) അപര്‍ണ്ണ.

മരുമക്കള്‍: നിഷാന്ത്, സുജിത്ത്.

ശവസംസ്‌ക്കാരം ഇന്ന് നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.