പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്വന്തമായി ഡ്രോൺ നിർമ്മിച്ച് മാട്ടൂൽ എംആർ യു പി സ്കൂളിലെ കുട്ടിശാസ്ത്രജ്ഞൻ

 


 മാട്ടൂൽ സ്വന്തമായി ഡ്രോൺ നിർമ്മിച്ച് എം ആർ യു പി  സ്കൂൾ മാട്ടൂലിലെ കുട്ടിശാസ്ത്രജ്ഞൻ.

 ആറാം ക്ലാസ് വിദ്യാർത്ഥിയായ സിദാൻ മുഹമ്മദാണ് ഡ്രോൺ പറത്തി കുട്ടികൾക്ക് മുന്നിൽ  ശ്രദ്ധേയനായത്.

​ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ ചുവടുവെപ്പുമായി കൊച്ചു മിടുക്കൻ.  സ്വന്തമായി വികസിപ്പിച്ചെടുത്ത മിനി ഡ്രോണാണ് ആകാശനീലിമയിൽ വട്ടമിട്ട് പറന്നത്.

​ശാസ്ത്രത്തോടുള്ള അടങ്ങാത്ത താൽപര്യവും ആത്മവിശ്വാസവുമാണ് ഈ കൊച്ചു വിദ്യാർത്ഥിയെ പുതിയ പരീക്ഷണങ്ങൾക്ക് പ്രേരിപ്പിച്ചത്. സാധാരണ കുട്ടികൾ കളിക്കോപ്പുകൾ തേടുമ്പോൾ, സാങ്കേതികവിദ്യയുടെ സാധ്യതകൾ പഠിച്ചറിഞ്ഞ് സ്വന്തമായി ഒരു ഡ്രോൺ നിർമ്മിച്ചെടുക്കാൻ ഈ മിടുക്കന് കഴിഞ്ഞു.

​ അധ്യാപകരുടെയും മാതാപിതാക്കളുടെയും പൂർണ്ണ പിന്തുണയോടെ ശാസ്ത്ര രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചു പ്രതിഭ. പുതിയ കണ്ടുപിടുത്തങ്ങൾ മറ്റ് വിദ്യാർത്ഥികൾക്കും  പ്രചോദനമായി മാറുകയാണ്.

മാട്ടൂൽ  മടക്കര യിലെ കെ ഹസീനയുടെയും കെ സുബൈറിന്റെയും മകനാണ്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.