പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

52 കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 


തൃക്കരിപ്പൂർ: തൃക്കരിപ്പൂർ വടക്കേ കൊവ്വലിൽ 52കാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പൂവിന്റെ മകൻ വത്സരാജന്റെ ഭാര്യ ബിന്ദു (52) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ തറവാട് വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും ചന്തേര പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്ത് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് കല്യാൺ റോഡ് സ്വദേശിനിയാണ് ബിന്ദു. റിട്ട. തഹസിൽദാർ രാഘവന്റെയും സരോജിനിയുടെയും മകളാണ്. മകൻ: അർജുൻ. മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: പ്രകാശൻ, അഡ്വ. സന്തോഷ്, ബീന, ആനന്ദവല്ലി. സംസ്കാരം ഞായറാഴ്ച ഉദിനൂരിൽ നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.