പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മലപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു

 


മലപ്പുറം: കോട്ടയ്‌ക്കൽ ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബന്ധു വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുടുംബം.

വീടിനകത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ കടിച്ചത്. കുഞ്ഞ് നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കാസർഗോഡ് ഉപ്പളയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ജോഡ്ക്കല്ലിലെ ഗുരുപ്രസാദ്-തുളസി ദമ്പതികളുടെ മകൻ റിത്തുരാജിനാണ് കടിയേറ്റത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.