പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സോഫക്കുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടി കൂടി

 


 തളിപ്പറമ്പ്: താഴെ ചൊറുക്കള വെള്ളാരം പാറ മുസമ്മിലിന്റെ  വീടിന്റെ സിറ്റൗട്ടിൽ സോഫയുടെ ഉള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. 

 ഇന്ന് ഉച്ചയോടു കൂടി വീട്ടുകാർ സിറ്റൗട്ട് വൃത്തിയാക്കുന്നതിനിടയിൽ സോഫയുടെ അടിയിൽ പാമ്പ് കിടക്കുന്നതായി കാണുകയും, തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് റേഞ്ച് ഓഫീസർ പി. വി. സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിന്റെയും മാർക്കിന്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.