പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തിങ്കളാഴ്ച ബസ് ഓടില്ല...! ഡീസലടിക്കാൻ പോലും കാശില്ല, വരുമാനത്തില്‍ വൻ ഇടിവ്; കാസര്‍ഗോഡ് ജില്ലയില്‍ ജൂലൈ 6-ന് സ്വകാര്യ ബസ് പണിമുടക്ക്

 


കാസർഗോഡ്:  കെ എസ് ആർ ടി സി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയില്‍ പ്രതിസന്ധിയിലായ കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ സൂചന പണിമുടക്കിലേക്ക്.

ജൂലൈ ആറിന് ജില്ലയിലെ ബസ്സുകള്‍ പണിമുടക്കും.

കെഎസ്‌ആർടിസി ഓർഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയതിനെത്തുടർന്ന് കെഎസ് ആർ ടി സി റെഗുലർ സർവീസ് നടത്തുന്ന റൂട്ടുകളില്‍ ഡീസലടിക്കാൻ പോലും പണം ലഭിക്കുന്നില്ലെന്നും മറ്റിടങ്ങളില്‍ പ്രതിദിന വരുമാനത്തില്‍ 1500 രൂപ മുതല്‍ 3000 രൂപ വരെ കുറവുണ്ടായെന്നും ബസ് ഉടമകള്‍ പറയുന്നു.

പ്രതിസന്ധി രൂക്ഷമായതോടെയാണ് കാസർഗോഡ് ജില്ലയില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തുന്നത്. ജുലൈ ആറിന് ജില്ലയിലെ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവെക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.