പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ഉത്തരവിറക്കി

 




തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. 2026 ജൂലൈ മൂന്നുമുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവില ബാധകമാകും. ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന് കർഷകരും റബർ ഉൽപ്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് കർഷകരെ സഹായിക്കാനായി റബർ ഉൽപ്പാദന ഇൻസെന്റീവ് പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൽകിയ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു റബറിന്റെ താങ്ങുവില വർധിപ്പിക്കുമെന്നത്. ആദ്യം 250 രൂപയും പിന്നീട് 300 രൂപയുമാക്കി വില ഉയർത്തുമെന്നായിരുന്നു വാഗ്‌ദാനം. കർഷകരും തൊഴിലാളികളുമാണ് സംസ്‌ഥാനത്തിന്റെയും രാജ്യത്തിന്റെയും അടിത്തറ. അതിനാലാണ് ഈ തീരുമാനമെടുക്കുന്നതെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.