പരിയാരം കപ്പണത്തട്ട് ദേശീയപാത നിർമ്മാണ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ സംഭവിച്ചു. ശക്തമായ മഴയെത്തുടർന്നാണ് ഇന്നലെ രാവിലെ മുതൽ ഇത് രൂക്ഷമായത്. റോഡിനായി വെട്ടിമാറ്റിയ കുന്നിന്റെ സിമന്റ് നെയ്‌ലിങ് നടത്തിയ ഭാഗത്തുനിന്നാണ് മണ്ണ് ഇടിഞ്ഞു വീഴുന്നത്, ഇത് വാഹനഗതാഗതത്തിനും റോഡിനടിയിൽ താമസിക്കുന്ന കുടുംബങ്ങൾക്കും ഭീഷണിയുയർത്തുന്നു.
നേരത്തെ സിഎച്ച് നഗറിലെ താമസസ്ഥലങ്ങളിലേക്ക് മഴയിൽ മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നത് പതിവായിരുന്നു. മണ്ണിടിച്ചിൽ ശാശ്വതമായി തടയണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടുണ്ട്.

