ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തില്‍ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ എട്ടുപേർക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരും ഇന്ത്യക്കാരാണ്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഒമാൻ തീരം വഴി ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. യുഎഇയുടെ മംബാസ, അല്‍ ബാഹിയ എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ക്രൂയിസ് മിസൈല്‍ പതിച്ചതിനെത്തുടർന്ന് ടാങ്കറുകള്‍ക്ക് തീപിടിച്ചു. യുഎഇ പ്രതിരോധ മന്ത്രാലയം ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് യുഎഇ വ്യക്തമാക്കി. ഇറാനെതിരായ നാവിക ഉപരോധം ഇന്ന് ആരംഭിക്കുമെന്നും ഹോർമുസിന്റെ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസിലും ഇറാൻ ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. ഇതിന് മറുപടിയായി യുഎസ് പടക്കപ്പലിനുനേരെ ഇറാനും ആക്രമണം നടത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയർന്നു.

