പിലാത്തറ: ചിറയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ചെറുതാഴം കോടിതായൽ കുളത്തിൽ കുളിക്കുന്നതിനിടെ കുഞ്ഞിമംഗലംകൊവ്വപ്പുറം സ്വദേശി ഹാഷിർ ആണ് മരണപ്പെട്ടത്. ഇന്നലെ സന്ധ്യയോടെ ആയിരുന്നു അപകടം.
ചിറയിലെ ചളിയിൽ താഴ്ന്നുപോയ യുവാവിനെ നാട്ടുകാർ പ്രാഥമിക ശുശ്രൂഷ നൽകി പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

