പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓൺലൈനിൽ ഉള്ളവരെ കണ്ടെത്താൻ വാട്സാപ്പിൽ പുതിയ വഴി! അപ്ഡേറ്റ് താമസിയാതെ എത്തും

 


             

                    

വാട്സാപ്പിൽ കോൺടാക്ട് ലിസ്റ്റിലുള്ളവർ ഓൺലൈനിൽ വന്നാൽ ചാറ്റ് ലിസ്റ്റിൽ നിന്ന് തന്നെ അക്കാര്യം അറിയാം. ഫേസ്ബുക് മെസ്സഞ്ചർ, ടെലഗ്രാം, ഡിസ്കോർഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം ലഭ്യമായ ഫീച്ചർ വാട്സാപ്പിലും എത്തുന്നു.

ഉപയോക്താവ് ഓൺലൈനിൽ ആണെന്ന് സൂചിപ്പിക്കാൻ അവരുടെ പ്രൊഫൈൽ ചിത്രത്തിന് സമീപം പച്ച നിറത്തിലുള്ള ഡോട്ട് തെളിയും. കഴിഞ്ഞ മാസം ആൻഡ്രോയിഡ് ബീറ്റാ പതിപ്പുകളിൽ ഈ ഫീച്ചർ പരീക്ഷിച്ചിരുന്നു. ഇപ്പോൾ iOS ബീറ്റാ പതിപ്പിലും ഇത് പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വാട്സാപ്പ്.

ഈ ഫീച്ചറിലൂടെ ഉപയോക്താവ് ഓൺലൈനിൽ ആയിരിക്കുമ്പോൾ പ്രൊഫൈൽ ചിത്രത്തിന്റെ താഴെ പച്ച ഡോട്ട് തെളിയുകയും ഓഫ്ലൈൻ ആകുന്ന നിമിഷം അത് അപ്രത്യക്ഷമാവുകയും ചെയ്യും. iOS ബീറ്റാ വേർഷൻ 26.26.10.72-ലാണ് ഇത് ലഭ്യമായിരിക്കുന്നത്.

നിലവിൽ ഒരാൾ ഓൺലൈനിൽ ഉണ്ടോ എന്ന് അറിയണമെങ്കിൽ വാട്സാപ്പിൽ അയാളുമായുള്ള ചാറ്റ് തുറക്കണം. പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്താൽ തുറക്കുന്ന കോൺടാക്ട് ഇൻഫോ പേജിൽ മാത്രമാണ് പച്ച ഡോട്ട് തെളിയുക. ചാറ്റ് ലിസ്റ്റിലോ വിൻഡോയിലോ ഇതുണ്ടാകില്ല. മറ്റുള്ള മെസേജിങ് ആപ്പുകളിൽ ചാറ്റ് ലിസ്റ്റിൽ തന്നെ ഓൺലൈനിൽ ഉള്ളവരെ മനസ്സിലാക്കാൻ സാധിക്കാറുണ്ട്.

എന്നാൽ വാട്സാപ്പിന്റെ സ്വകാര്യത നിയമങ്ങൾക്കനുസരിച്ചാണ് ഇതും പ്രവർത്തിക്കുക. ലാസ്റ്റ് സീൻ ആൻഡ് ഓൺലൈൻ ഹൈഡ് ചെയ്തിരിക്കുന്നവരുടെ പ്രൊഫൈലിൽ പച്ച ഡോട്ട് ഉണ്ടാവുകയില്ല.

നിലവിൽ ഈ ഫീച്ചർ ആൻഡ്രോയിഡ്, iOS പ്ലാറ്റ്ഫോമുകളിലെ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കായി മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉപയോഗിച്ചവരുടെ അഭിപ്രായങ്ങളും പരീക്ഷണഫലങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും മറ്റു വേർഷനുകളിൽ ലഭ്യമാക്കുന്നതിനെക്കുറിച്ച് മെറ്റ തീരുമാനിക്കുക.

ഈ ഫീച്ചർ പരീക്ഷിക്കണമെന്നുള്ള ഉപയോക്താക്കൾക്ക് ആൻഡ്രോയിഡിലെ വാട്സാപ്പ് ബീറ്റാ പ്രോഗ്രാമിലോ, ഐഫോൺ ഉപഭോക്താക്കൾക്ക് ആപ്പിൾ ടെസ്റ്റ് ഫ്ലൈറ്റ് പ്രോഗ്രാം വഴിയോ നോക്കാവുന്നതാണ്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.