പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇനി വാട്സാപ്പില്‍ തന്നെ പി.ഡി.എഫ് എഡിറ്റ് ചെയ്യാം! പുതിയ ഫീച്ചറുമായി അഡോബി

 


വാട്സാപ്പിലൂടെ ലഭിക്കുന്ന പി.ഡി.എഫ് ഫയലുകള്‍ ഇനി ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം.

വാട്സാപ്പ് വെബ്ബിലും വിൻഡോസിലും പി.ഡി.എഫ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് സുഗമമാക്കുന്നതിനായി പ്രമുഖ സോഫ്റ്റ്‌വേർ കമ്പനിയായ അഡോബി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ഈ സംവിധാനം വഴി ചാറ്റിനുള്ളില്‍ വെച്ച്‌ തന്നെ പി.ഡി.എഫ് ഫയലുകള്‍ കാണാനും ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യാനും അണ്ടർലൈൻ ചെയ്യാനും സ്ട്രൈക്ക് ത്രൂ ചെയ്യാനും സാധിക്കും.

മുൻപ് പി.ഡി.എഫുകള്‍ കാണാൻ നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ വാട്സാപ്പില്‍ തന്നെ സൂം ചെയ്യാനും സ്ക്രോള്‍ ചെയ്യാനും സാധിക്കും. അഡോബി അക്രോബാറ്റ് ടൂളുകള്‍ ഉപയോഗിച്ച്‌ ഡോക്യുമെന്റുകളില്‍ വരയ്ക്കാനും ഫീഡ്‌ബാക്കുകള്‍ രേഖപ്പെടുത്താനും കഴിയും.

 ‘അക്രോബാറ്റ് ട്രസ്റ്റ്’ പിന്തുണയുള്ളതിനാല്‍ പാസ്‌വേഡ് ഉപയോഗിച്ച്‌ സുരക്ഷിതമാക്കിയ ഫയലുകള്‍ ഉദ്ദേശിച്ച വ്യക്തികള്‍ക്ക് മാത്രമേ തുറക്കാനാകൂ. വാട്സാപ്പിലെ സന്ദേശങ്ങളെപ്പോലെ ഡോക്യുമെന്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും. ചെറുകിട ബിസിനസ്സുകാർക്ക് ഇൻവോയ്‌സുകളും കരാറുകളും പരിശോധിക്കാനും, വിദ്യാർത്ഥികള്‍ക്ക് അസൈൻമെന്റുകള്‍ എളുപ്പത്തില്‍ തിരുത്താനും സാധാരണക്കാർക്ക് യാത്രാ രേഖകളും രസീതുകളും നോക്കാനും ഈ അപ്ഡേറ്റ് ഏറെ ഉപകാരപ്പെടും. 

ക്രോം, മൈക്രോസോഫ്റ്റ് 360, ചാറ്റ്ജിപിടി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അഡോബി സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്സാപ്പിലും ഈ മാറ്റം എത്തിച്ചിരിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.