പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാൻ്റീനിൽ പഴകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

 



കണ്ണൂർ: താണയിലുള്ള വാട്ടർ അതോറിറ്റി ഓഫീസിലെ കാന്റീൻ വർക്ക് ഏരിയയിൽ നിന്ന് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കാന്റീൻ പരിസരത്തുനിന്ന് ശക്തമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുഴു അരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ കാന്റീൻ അടഞ്ഞുകിടക്കുകയായിരുന്നു.മരിച്ചയാൾ ഇടുക്കി കട്ടപ്പന സ്വദേശിയാണെന്ന് സംശയമുണ്ട്. ഇയാൾ കാന്റീനിലെ ജീവനക്കാരനാണോ അതോ മറ്റാരെങ്കിലും ആണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.