പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മേലേചൊവ്വ ജംഗ്ഷനിൽ രാത്രി ഗതാഗത നിയന്ത്രണം; ജൂലൈ 15, 16 തീയതികളിൽ

 


കണ്ണൂർ : റോഡ് ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ നഗരത്തിലെ പ്രധാന കേന്ദ്രമായ മേലേചൊവ്വ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജൂലൈ 15, 16 (ബുധൻ, വ്യാഴം) തീയതികളിൽ രാത്രിയിലാണ് നിയന്ത്രണം ഉണ്ടാവുക.

രാത്രി ഒൻപത് മണി മുതൽ പിറ്റേന്ന് രാവിലെ ഏഴു മണിവരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഈ സമയങ്ങളിൽ ജംഗ്ഷനിലൂടെയുള്ള ഗതാഗതം പൂർണ്ണമായി തടയില്ലെങ്കിലും, സുരക്ഷയുടെ ഭാഗമായി ഒരു ദിശയിൽ കൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. രാത്രി സമയങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഈ വിവരം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.