പഴയങ്ങാടി: വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.
പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സമീപത്തെ ശ്രീദേവി നിലയത്തില്‍ ജി. രാജീവന്റെ (57) വീട്ടിലാണ് കവര്‍ച്ച നടന്നത്.
അഞ്ച് പവനും ഒരു സ്വര്‍ണമാലയുമാണ് കവര്‍ന്നത്. ജൂൺ 20ന് രാത്രി എട്ടിനും ജൂലൈ 16ന് വൈകുന്നേരം ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പരാതി. വീടിന്റെ മുകള്‍നിലയിലുള്ള ഇരുമ്പ് അലമാര തുറന്നാണ് കവര്‍ച്ച നടത്തിയത്. എട്ട് പവന്‍ ആഭരണങ്ങളാണ് മോഷണം പോയത്.

