കോഴിക്കോട്: പ്രിയദർശിനി ബസിൽ മോഷണം. അതിഥി തൊഴിലാളിയുടെ 15,000 രൂപ മോഷണം പോയതായാണ് വിവരം. കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസിൽ വലിയ രീതിയിൽ തിരക്കുണ്ടായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം.
ഇന്നലെ വൈകീട്ട് നാലുമണിക്ക് കോഴിക്കോട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നും എടുത്ത ബസാണിത്. കുന്ദമംഗലം എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ബസ് കുന്ദമംഗലം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ ഇറക്കി പരിശോധന നടത്തിയിരുന്നു. എന്നാൽ, ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ബസ് യാത്ര അനുവദിക്കുകയായിരുന്നു.

