പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പൂമംഗലത്ത് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ ഒരു പവന്‍ സ്വര്‍ണമാല കവര്‍ന്നു

 



പൂമംഗലം പറവളത്തെ കോളിയാടന്‍ വീട്ടില്‍ കല്യാണിയുടെ 1.20,000 രൂപ വിലമതിക്കുന്ന ഒരു പവന്‍ സ്വര്‍ണമാലയാണ് പൊട്ടിച്ചെടുത്തത്.

ഇന്നലെ രാത്രി 8.15 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി.നാട്ടുകാരും പോലീസും രാത്രി പതിനെന്നരവരെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

കല്യാണി ഒറ്റക്ക് താമസിക്കുന്നത് അറിയാവുന്ന ആരോ ആയിരിക്കാം കവര്‍ച്ചക്കാരനെന്ന് കരുതുന്നു.അയല്‍വീട്ടിലും ഇന്നലെ ആളുണ്ടായിരുന്നില്ല.

ഇത് വ്യക്തമായി അറിയാവുന്ന പ്രദേശവാസിയായ ആരോ ആയിരിക്കാമെന്നാണ് പോലീസ് പറയുന്നത്.

പോലീസിന് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.