പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്

 


കണ്ണൂർ: ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തി കോസ്മെറ്റിക് സാധനങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞ മൂന്നു സ്‌ത്രീകൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. താഴെ ചൊവ്വയിലെ സെക്യൂറ മാൾ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ മലപ്പുറം പൊന്നാനി കടവനാട് സ്വദേശി കെ. സുൽഫിക്കർ അലിയുടെ പരാതിയിലാണ് റൂബി സജിക്കും മറ്റു കണ്ടാലറിയാവുന്ന മൂന്നു സ്ത്രീകൾക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ മെയ് 31 മുതൽ ജൂൺ 27 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിലായി 18,652 രൂപയുടെ കോസ്മറ്റിക് സാധനങ്ങളും മറ്റും മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.