പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നിയമം മാറി; പിഴ അടച്ചില്ലേൽ ഇനി റോഡിലേക്ക് ഇറങ്ങാനാകില്ല, ലൈസെൻസും പുതുക്കില്ല

 


ന്യൂഡെൽഹി: മോട്ടർ വാഹന ചട്ടം (1989) പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കൃത്യസമയത്ത് അടയ്‌ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസപ്പെടും. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം പരിഷ്‌കരിച്ച വിജ്‌ഞാപനം പുറത്തിറക്കി.

പിഴ അടയ്‌ക്കാത്ത വാഹനങ്ങളെ ‘പരിവാഹൻ’ പോർട്ടലിൽ ‘നോട്ട് ടു ബി ട്രാൻസാക്റ്റഡ്’ എന്ന് രേഖപ്പെടുത്താനാണ് പ്രധാന നിർദ്ദേശം. ഇതോടെ വാഹനത്തിന്റെ പുക പരിശോധന, രജിസ്‌ട്രേഷൻ പുതുക്കൽ, ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ അപേക്ഷകൾ അധികൃതർ പരിഗണിക്കില്ല. പിഴ പൂർണമായി അടച്ചാൽ മാത്രമേ സേവനങ്ങൾ ലഭ്യമാകൂ.

കുടിശികയുള്ള കാര്യം വാഹന ഉടമയ്‌ക്ക് ഇ-മെയിൽ/ എസ്എംഎസ് വഴി ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് ആറുമാസത്തിനകം ട്രാഫിക് പിഴകൾ തീർപ്പാക്കുന്നതിന് എല്ലാ സംസ്‌ഥാനങ്ങളും പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കരടിൽ നിർദ്ദേശിക്കുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.